കൊട്ടാരക്കര: സംസ്കാരയുടെ ഈ മാസത്തെ സാംസ്കാരിക പരിപാടി ഇന്ന് (ഞായർ) വൈകിട്ട് 6ന് ഗൂഗിൾ മീറ്റിലൂടെ നടക്കും. പെണ്ണായാൽ പൊന്നു വേണോ എന്ന കാലിക വിഷയത്തെ ആസ്പദമാക്കി നടക്കുന്ന സംവാദം വർക്കല എസ്.എൻ.കോളേജ് അദ്ധ്യാപിക ഡോ.നിത്യാ പി വിശ്വം നയിക്കും. സംസ്കാര സെക്രട്ടറി ഡോ.പി.എൻ. ഗംഗാധരൻ അദ്ധ്യക്ഷത വഹിക്കും.