aiyf-
പെട്രോൾ, ഡീസൽ, പാചകവാതക വില വർദ്ധനവിനെതിരെ എ.ഐ.വൈ.എഫ് ചാത്തന്നൂരിൽ സംഘടിപ്പിച്ച പ്രതിഷേധം സംസ്ഥാന പ്രസിഡന്റ് അഡ്വ. ആർ. സജിലാൽ ഉദ്ഘാടനം ചെയ്യുന്നു

ചാത്തന്നൂർ: ദിനംപ്രതി ഇന്ധനവില വർദ്ധിപ്പിച്ച് കൊവിഡ് കാലത്ത് മോദി സർക്കാർ പകൽക്കൊള്ള നടത്തുകയാണെന്ന് എ.ഐ.വൈ.എഫ് സംസ്ഥാന പ്രസിഡന്റ് അഡ്വ. ആർ. സജിലാൽ പറഞ്ഞു. പെട്രോൾ, ഡീസൽ, പാചകവാതക വില വർദ്ധനവിനെതിരെ എ.ഐ.വൈ.എഫ് ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി ചാത്തന്നൂരിൽ സംഘടിപ്പിച്ച യുവജന പ്രതിഷേധവും അടുപ്പുകൂട്ടി സമരവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യോഗത്തിൽ ചാത്തന്നൂർ മേഖലാപ്രസിഡന്റ് അഭിനന്ദ് കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡന്റ് അഡ്വ. എച്ച്. ഹരീഷ്, എൻ. രവീന്ദ്രൻ, എസ്.കെ. ചന്ദ്രകുമാർ, വി. സണ്ണി, ലാൽകുമാർ എന്നിവർ സംസാരിച്ചു.