anti-
കൊല്ലം ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ആന്റിജൻ കിറ്റുകൾ ജില്ലാ പഞ്ചായത്തംഗം അനന്ദുപിള്ള വിതരണം ചെയ്യുന്നു.

കുന്നിക്കോട് : കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കൊല്ലം ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ആന്റിജൻ കിറ്റുകൾ വിതരണം ചെയ്തു. ജില്ലാ പഞ്ചായത്തംഗം അനന്ദുപിള്ള ആന്റിജൻ കിറ്റുകൾ കൈമാറി. തലവൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്കും വിളക്കുടി കുടുംബാരോഗ്യ കേന്ദ്രത്തിലേക്കുമാണ് അന്റിജൻ കിറ്റുകൾ നൽകിയത്. 600 കിറ്റുകൾ വീതമാണ് നൽകിയത്. തലവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കലാദേവി, തലവൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫീസർ ഡോ.അജിത്കുമാർ, വിളക്കുടി കുടുംബാരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫീസർ ഡോ.ലക്ഷ്മിശ്രീ തുടങ്ങിയവർ പങ്കെടുത്തു.