ശാസ്താംകോട്ട: വാക്സിൻ വിതരണത്തിൽ ക്രമക്കേടാരോപിച്ച് മൈനാഗപ്പള്ളി പഞ്ചായത്തിന്റെ വിവിധ കേന്ദ്രങ്ങളിൽ യു.ഡി.എഫ് പ്രതിഷേധ ധർണ നടത്തി. ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആർ.ചന്ദ്രശേഖരൻ ,​ ഐ.സി.എസ് ജംഗ്ഷനിൽ ധർണ ഉദ്ഘാടനം ചെയ്തു. ഡി.സി.സി ജനറൽ സെക്രട്ടറി വൈ .ഷാജഹാൻ ,തുണ്ടിൽ നൗഷാദ് ,വിദ്യാരംഭം ജയകുമാർ, കൊയ് വേലി മുരളി ,പ്രശാന്ത് പ്രണവം, മുളവൂർ സതീശ്, ചിത്രലേഖ,തടത്തിൽ സലിം ,വൈ. സാജിത ബീഗം ,എം.ഷാനവാസ് തുടങ്ങിയവർ സംസാരിച്ചു.