കൊട്ടാരക്കര: വന മഹോത്സവത്തിന്റെ ഭാഗമായി സോഷ്യൽ ഫോറസ്ട്രി ഡിവിഷനിലെ പുനലൂർ റേഞ്ചും കൊട്ടാരക്കര തൃക്കണ്ണമംഗൽ എസ്.കെ.വി. ഹയർ സെക്കൻഡറി സ്കൂളും ചേർന്ന് എസ്.കെ.വി ഹൈസ്കൂൾ വളപ്പിൽ വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചു. വൃക്ഷത്തൈ നടീൽ കൊട്ടാരക്കര നഗരസഭ ചെയർമാൻ എ. ഷാജു ഉദ്ഘാടനം ചെയ്തു. കൗൺസിലർ ജോളി പി. വർഗീസ്, ഫോറസ്റ്റ് റേഞ്ച് ഓഫീസർ എസ്.രാജൻ,സ്കൂൾ പ്രിൻസിപ്പൽ ബിജോയ് നാഥ്, പ്രഥമാദ്ധ്യാപകൻ ബി.മുരളീധരൻപിള്ള, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ എസ്.രാജേന്ദ്രൻ, തോമസ്.പി മാത്യു, ഫോറസ്റ്റ് ക്ളബ് കോ ഓർഡിനേറ്റർ പി.ബിനോയ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.