പോരുവഴി: സ്ത്രീധനത്തിന്റെ പേരിൽ ഇനിയൊരു ജീവൻ പൊലിയരുത് എന്ന മുദ്രാവാക്യമുയർത്തി ഡി.വൈ.എഫ്.ഐ ശൂരനാട് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച യുവജന ജാഗ്രത സദസ് പോരുവഴി ശാസ്താംനടയിൽ ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് എസ്.സതീഷ് ഉദ്ഘാടനം ചെയ്തു.
ഡി.വൈ.എഫ്.ഐ ശൂരനാട് ബ്ലോക്ക് പ്രസിഡന്റ് ഷൗക്കത്തലിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ
ഡി.വൈ.എഫ്.ഐ ശൂരനാട് ബ്ലോക്ക് സെക്രട്ടറി എം. മനു സ്വാഗതം പറഞ്ഞു. ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗം കെ.പ്രദീപ്
ഐക്യദാർഡ്യ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു . തുടർന്ന് ദീപം തെളിക്കൽ നടന്നു.
ഡി.വൈ.എഫ്.ഐ ജില്ലാ കമ്മറ്റി അംഗങ്ങൾ നജീന, നിഷാദ് സി.പി. എം ശൂരനാട് എരിയ സെക്രട്ടറി പി.ബി സത്യദേവൻ എരിയാ കമ്മറ്റി അംഗം. ബി .ബീനീഷ് , ബ്ലോക്ക് ട്രഷറർ ഷെറിൻ ,ബ്ലോക്ക് കമ്മറ്റി അംഗം പി.കെ. ലിനു എന്നിവർ സംസാരിച്ചു. പോരുവഴി കിഴക്ക് മേഖലാ സെക്രട്ടറി ഹരി നന്ദി പറഞ്ഞു.