തിരുവനന്തപുരം: നാവായിക്കുളം കപ്പാംവിള വിളയിൽ വീട്ടിൽ സജീവ് (53) കൊവിഡ് ബാധിച്ച് മരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ജൂലായ് രണ്ട് മുതൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ആരോഗ്യനില മെച്ചപ്പെട്ടെങ്കിലും 7ന് കൊവിഡ് സ്ഥിരീകരിച്ചു. വെള്ളിയാഴ്ച രാത്രിയോടെ മരിച്ചു. ഭാര്യ: സുനിത. മക്കൾ: സ്നോജി (ശ്രീക്കുട്ടൻ-ബിരുദവിദ്യാർത്ഥി, വർക്കല എസ്.എൻ കോളേജ്), സ്നോബി (അനിയൻകുഞ്ഞ്, ചിറയിൻകീഴ് മുസലിയാർ എൻജിനിയറിംഗ് കോളേജ്).