കൊട്ടാരക്കര: മൈലം ഗ്രാമ പഞ്ചായത്തിൽ നിലവിൽ തൊഴിൽരഹിത വേതനം കൈപ്പറ്റുന്നവരുടെ മേയ് വരെയുള്ള പത്തുമാസത്തെ വേതനം ബാങ്ക് അക്കൗണ്ട് വഴി വിതരണം ചെയ്യുന്നു. ഇതിന്റെ ഭാഗമായുള്ള സർട്ടിഫിക്കറ്റ് വേരിഫിക്കേഷൻ 14,15 തീയതികളിൽ പഞ്ചായത്ത് ഓഫീസിൽ നടക്കും. അർഹരായവർ എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ കാർഡ്, റേഷൻകാർഡ്, വേതന വിതരണ കാർഡ് എന്നിവുമായി എത്തണമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.