പുനലൂർ: നിർദ്ധന കുടുംബത്തിന് സ്നേഹ ഭാരത് മിഷൻ ഇന്റർ നാഷണൽ ചാരിറ്റബിൾ ട്രസ്റ്റ് സഹായമെത്തിച്ച് നൽകി. നഗരസഭയിലെ പ്ലാച്ചേരിക്ക് സമീപത്തെ ക്ഷേത്രഗിരി മാങ്കോണം പുത്തൻ വീട്ടിൽ പ്രിൻസ് രാജനെയും കുടുംബത്തെയുമാണ് സഹായിച്ചത്. മൂന്ന് കുട്ടികളും ഭാര്യയുമടങ്ങുന്ന കുടുംബത്തിന് ഭക്ഷ്യധാന്യക്കിറ്റ്, പഠനോപകരണങ്ങൾ, വസ്ത്രം വാങ്ങാനുള്ള സൗകര്യവുമാണ് നൽകിയത്. അപൂർവ രോഗം ബാധിച്ച പ്രിൻസ് രാജൻ തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിൽ തുടർ ചികിത്സക്ക് വകയില്ലാതെ രണ്ട് വർഷമായി വീട്ടിനുള്ളിൽ കിടപ്പാണ്. ട്രസ്റ്റ് ചെയർമാൻ എസ്.ഇ.സജ്ഞയ്ഖാൻ, ട്രസ്റ്റി എം.എം.ഷെറീഫ്, കുടുംബ ക്ഷേമ സമിതി സംസ്ഥാന സെക്രട്ടറി രാജശേഖരൻ, ജീവകാരുണ്യ സഹായ സമിതി സെക്രട്ടറി യൂസഫ്, ട്രഷറർ കെടിയിൽ മുരളി, ജനറൽ കൗൺസിൽ അംഗം ഇടമൺ ബാഹുലേയൻ, ഷെമീർ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു സഹായം എത്തിച്ചത്.