binu-
വിദ്യാർത്ഥികൾക്ക് മൊബൈൽ ഫോൺ വാങ്ങി നൽകി

ചവറ സൗത്ത്: നാട്ടിലെ ജനങ്ങളുടെ സഹായത്താൽ കേൾവി ശക്തി വീണ്ടെടുത്ത യുവാവ് ഓൺലൈൻ പഠന സൗകര്യത്തിന് ബുദ്ധിമുട്ടുന്ന വിദ്യാർത്ഥികൾക്ക് മൊബൈൽ ഫോൺ വാങ്ങി നൽകി . മാസ്റ്റർ ഷെഫ് സുരേഷ് പിള്ളയുടെ നേതൃത്വത്തിൽ ഫുഡ് ഫെസ്റ്റ് നടത്തി ലഭിച്ച തുകയിലൂടെ കോക്ലിയർ ഇംപ്ലാന്റേഷൻ നടത്തി കേൾവി തിരിച്ചുകിട്ടിയ ശരത് സത്യനാണ് തെക്കുംഭാഗം ഗ്രാമ പഞ്ചായത്തിലെ ഒന്ന്, പതിമൂന്ന് വാർഡുകളിലെ വിദ്യാർത്ഥികൾക്ക് സ്മാർട്ട്ഫോണുകൾ വാങ്ങി നൽകിയത്.ഇ എം എസ് സ്മാരക ചാരിറ്റബിൾ സൊസൈറ്റി നടയ്ക്കാവ് യൂണിറ്റിന്റെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ ശരത് സത്യൻ ഡോ.സുജിത് വിജയൻ പിള്ള എം.എൽ.എയ്ക്ക് ഫോണുകൾ കൈമാറി. ശരത് സത്യനെയും കൊവിഡ് കാലത്ത് മാതൃകാ പ്രവർത്തനം നടത്തുന്ന ഒന്ന്, പതിമൂന്ന് വാർഡുകളിലെ ആശാവർക്കർമാരായ ഗേട്ടി, ഇന്ദിര എന്നിവരെയും എം. എൽ. എ ആദരിച്ചു. യൂണിറ്റ് പ്രസിഡന്റ് ആർ .ഹരിദാസന്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ പ്രദീപ് എസ്. പുല്യാഴം, ആർ .ഷാജി ശർമ, സി. ശശിധരൻ, ജയരാജ്, രാധാകൃഷ്ണൻ ത്യാഗരാജൻ എന്നിവർ സംസാരിച്ചു.