പോരുവഴി : ഇടയ്ക്കാട് തെക്ക് കൈരളി ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ വനിതാവേദി രൂപീകരിച്ചു. ശൂരനാട് ഗവ: ഹൈസ്കുൾ അദ്ധ്യാപിക ലേഖാ ശങ്കറിന്റെ അദ്ധ്യക്ഷതയിൽ കൈരളി ഗ്രന്ഥശാലയിൽ കൂടിയ യോഗം വാർഡ് മെമ്പർ ശ്രീതാ സുനിൽ ഉദ്ഘാടനം ചെയ്തു. താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ് ബി.ബിനീഷ്, കൈരളി ഗ്രന്ധശാലാ പ്രസിഡന്റ് വി.ബേബി കുമാർ ,​സെക്രട്ടറി കെ. സാംബശിവൻ എന്നിവർ സംസാരിച്ചു. തുടർന്ന് നടന്ന തിരഞ്ഞെടുപ്പിൽ മഞ്ജു. ടി. പോൾ (പ്രസിഡന്റ്) വിദ്യ.വി (വൈസ് പ്രസിഡന്റ്) ലേഖാ ശങ്കർ (സെക്രട്ടറി) സുബി.എസ് (ജോ: സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.