ചാത്തന്നൂർ: മനീഷികാ വനിതാവേദിയുടെയും ചാത്തന്നൂർ പി. രവീന്ദ്രൻ ഗ്രന്ഥശാലയുടെയും സംയുക്താഭിമുഖ്യത്തിൽ 13ന് വൈകിട്ട് 4ന് ഗ്രന്ഥശാലാ ഹാളിൽ സ്ത്രീഅഗ്നിശിഖ സംഘടിപ്പിക്കും. സ്ത്രീധനത്തിനും പൊങ്ങച്ച വിവാഹത്തിനുമെതിരെ സംഘടിപ്പിക്കുന്ന പരിപാടി സംസ്ഥാന വനിതാകമ്മിഷൻ അംഗം എം.എസ്. താര ഉദ്ഘാടനം ചെയ്യും. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി എൻ. ഷൺമുഖദാസ് മുഖ്യപ്രഭാഷണം നടത്തും. പഞ്ചായത്ത് പ്രസിഡന്റുമാരായ ജസി റോയ്, സുശീലാദേവി, ജില്ലാ പഞ്ചായത്തംഗങ്ങളായ ശ്രീജാ ഹരീഷ്, പ്രിജി ശശിധരൻ, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റുമാരായ വി.ജി. ജയ, സിന്ധു ഉദയൻ, മനീഷികാ വനിതാവേദി പ്രസിഡന്റ് ദേവകിഅമ്മ, ഗ്രന്ഥശാലാ സെക്രട്ടറി ശ്രീകുമാർ പാരിപ്പള്ളി, പ്രസിഡന്റ് കെ.ആർ. അജിത്ത് എന്നിവർ പങ്കെടുക്കും.