prathi-
ജില്ലയിലെ പൊതുമേഖലാ ബാങ്കുകളിൽ നിന്ന് ഉപഭോക്താക്കൾക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കേരള ജനകീയ ഉപഭോക്തൃ സമിതി കൊല്ലം ലീഡ് ബാങ്കിന് മുന്നിൽ സംഘടിപ്പിച്ച ധർണ പ്രസിഡന്റ് അഡ്വ. എം.പി. സുഗതൻ ചിറ്റുമല ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം : ജില്ലയിലെ പൊതുമേഖലാ ബാങ്കുകളിൽ നിന്ന് ഉപഭോക്താക്കൾക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കേരള ജനകീയ ഉപഭോക്തൃ സമിതി കൊല്ലം ലീഡ് ബാങ്കിന് മുന്നിൽ ധർണ നടത്തി. എല്ലാ ബാങ്ക് ശാഖകളിലും ഉപഭോക്താക്കൾക്ക് വിശ്രമിക്കാൻ സൗകര്യം ഒരുക്കുക, മുതിർന്നവരും അവശരുമായ ഇടപാടുകർക്ക് സേവനം വേഗത്തിൽ ചെയ്തുകൊടുക്കുക എന്നിവയാണ് സമിതി ഉയർത്തുന്ന പ്രധാന ആവശ്യങ്ങൾ.
സമിതി പ്രസിഡന്റ് അഡ്വ. എം.പി. സുഗതൻ ചിറ്റുമല ഉദ്ഘാടനം ചെയ്തു. തഴുത്തല ദാസ് അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ലൈക്ക് പി. ജോർജ്, ആർ. സുമിത്ര, നസിൻ ബീവി, കല്ലുമ്പുറം വസന്തകുമാർ, അയത്തിൽ സുദർശനൻ, ശ്യാം ചന്ദ്രൻ എന്നിവർ സംസാരിച്ചു. കിളികൊല്ലൂർ തുളസി, മണിയമ്മഅമ്മ, മയ്യനാട് സുനിൽ, ശർമാജി, റെയിൽവേ ബാബു, രാജു ഹെൻറി, മുഖത്തല മണികണ്ഠൻ, യു.കെ. അഹമ്മദ്‌ കോയ, കുണ്ടറ ഷറഫ്, പെരുമ്പുഴ സുരേഷ് എന്നിവർ നേതൃത്വം നൽകി.