ചാത്തന്നൂർ: വീടിനുമുകളിലേയ്ക്ക് വീഴത്തക്കവിധം ദേശീയപാതയോരത്തു നിന്ന അക്കേഷ്യ മരങ്ങൾ ഗ്രാമ പഞ്ചായത്ത് അധികൃതർ മുറിച്ചുമാറ്റി. പാരിപ്പള്ളി മുക്കട അനിലിന്റെ വീടായ ഗോപീനിവാസിനു മുന്നിൽ നിന്നിരുന്ന മരങ്ങളാണ് ഇന്നലെ ഉച്ചയോടെ കല്ലുവാതുക്കൽ പഞ്ചായത്ത് അധികൃതരുടെ നേതൃത്വത്തിൽ മുറിച്ചുമാറ്റിയത്.
കല്ലുവാതുക്കൽ പഞ്ചായത്ത് പ്രസിഡന്റ് എസ്. സുദീപ, വൈസ് പ്രസിഡന്റ് എസ്. സത്യപാലൻ, ആരോഗ്യവിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബൈജു ലക്ഷ്മണൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു നടപടി.