ചാത്തന്നൂർ: തിരു-കൊച്ചി മുഖ്യമന്ത്രിയായിരുന്ന സി. കേശവന്റെ 52-ാം ചരമവാർഷികം ആചരിച്ചു. കേരളപ്രദേശ് പ്രവാസി ഗാന്ധി ദർശൻവേദിയുടെ ആഭിമുഖ്യത്തിൽ നടത്തിയ അനുസ്മരണം വേദി സംസ്ഥാന ചെയർമാൻ കുമ്പളത്തു ശങ്കരപ്പിള്ള ഉദ്ഘാടനം ചെയ്തു. ജില്ലാചെയർമാൻ കൊട്ടിയം എം.എസ്. ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി സെക്രട്ടറി അഡ്വ. ബേബിസൺ മുഖ്യപ്രഭാഷണം നടത്തി. മുരുകകുമാർ, മെലക്കാട് ഷറഫ്, റിച്ചാർഡ് ഫെർഡസ്, നദീർ തട്ടാമല, റഹുമത്ത്, ഷാനവാസ് തിരുവത്ര, ബോബൻ, ഉമ്മൻ തുടങ്ങിയവർ സംസാരിച്ചു. സി. കേശവന്റെ അന്ത്യവിശ്രമസ്ഥലത്ത് പുഷ്പാർച്ചനയും നടത്തി.