ചാത്തന്നൂർ: കല്ലുവാതുക്കൽ സമുദ്രതീരം കൂട്ടുകുടുംബത്തിലെ അന്തേവാസികൾക്ക് പാരിപ്പള്ളി പ്രാഥമികാരോഗ്യ കേന്ദ്രം അധികൃതരെത്തി കൊവിഡ് വാക്സിൻ നൽകി. മെഡിക്കൽ ഓഫീസർ ഡോ. കാവ്യ ജി. മോഹൻ, ഹെൽത്ത് ഇൻസ്പെക്ടർ ലത, കല്ലുവാതുക്കൽ ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റ് സിന്ധു, സമുദ്രതീരം ചെയർമാൻ റുവൽസിംഗ് എന്നിവർ നേതൃത്വം നൽകി.