തൊടിയൂർ: വിവാഹ സൽക്കാരം ഒഴിവാക്കി ആ തുക ജീവകാരുണ്യ പ്രവർത്തനത്തിന് സംഭാവന നൽകി നവദമ്പതികൾ മാതൃകയായി. തൊടിയൂർ പുലിയൂർ വഞ്ചി തെക്ക് വേണാട്ട് പുത്തൻവീട്ടിൽ സുരേഷ് - സുശീല ദമ്പതികളുടെ മകൾ വർഷ സുരേഷും മാന്നാർ പെരിങ്ങേലിപ്പുറം
മുത്തേടത്ത് പള്ളത്ത് മുരളീധരൻ - കുഞ്ഞുമോൾ ദമ്പതികളുടെ മകൻ
ശംഭുവുമാണ് വിവാഹദിനത്തിലെ സൽക്കാരം ഒഴിവാക്കി ജീവകാരുണ്യ പ്രസ്ഥാനമായ ക്യാപ്റ്റൻ ലക്ഷിമി പാലിയേറ്റീവ് കെയർ സെന്റ്റിന് സംഭാവന നൽകിയത്.ഇന്നലെ ഇടക്കുളങ്ങര ദേവീക്ഷേത്രത്തിലായിരുന്നു ഇവരുടെ വിവാഹം. സി .എൽ .പി .സി രക്ഷാധികാരി പി.ആർ .വസന്തൻ സംഭാവന ഏറ്റുവാങ്ങി.ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ ടി.രാജീവ്, സി .എൽ .പി .സി മേഖല കൺവീനർ എസ്.സുനിൽകുമാർ, സി .പി .എം തൊടിയൂർ എൽ. സി സെക്രട്ടറി രഞ്ജിത്ത്, ശിവപ്രസാദ് തുടങ്ങിയവർ പങ്കെടുത്തു.