mob
തൊടിയൂർ അരമത്ത്മഠം വാർഡ് യൂത്ത് കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച പഠനോപകരണ വിതരണം ഗ്രാമ പഞ്ചായത്തംഗം തൊടിയൂർ വിജയൻ ഉദ്ഘാടനം ചെയ്യുന്നു


തൊടിയൂർ: അരമത്ത് മഠം വാർഡ് യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആവിഷ്ക്കരിച്ച യൂത്ത് കെയർ പദ്ധതിയുടെ ഭാഗമായി ഓൺലൈൻ പഠനസൗകര്യമില്ലാത്ത വിദ്യാർത്ഥികൾക്ക് മൊബൈൽ ഫോണുകളും എഴുപതിൽപ്പരം വിദ്യാർത്ഥികൾക്ക് മറ്റ് പഠനോപകരണങ്ങളും വിതരണം ചെയ്തു. ഗ്രാമ പഞ്ചായത്തംഗം തൊടിയൂർ വിജയൻ പഠനോപകരണവിതരണോദ്ഘാടനം നിർവഹിച്ചു.
യൂത്ത് കോൺഗ്രസ് വാർഡ് കമ്മിറ്റി പ്രസിഡന്റ് അരുൺസോമൻ അദ്ധ്യക്ഷതവഹിച്ചു.ഗ്രാമ പഞ്ചായത്തംഗം കെ.ധർമ്മ ദാസ് ,ഷമീർമേനാത്ത്, എ.ഷഹനാസ്, ബി.മോഹനൻ, കമറുദ്ദീൻ, തൊടിയൂർ അശോകൻ, സബിതാഷാജി, ജെ.ആർ.
പ്രബിരാജ് തുടങ്ങിയവർ പങ്കെടുത്തു.