കൊട്ടാരക്കര: തിരുവനന്തപുരം സതേൺ എയർ കമാൻഡന്റ് ആസ്ഥാനത്തെ അഞ്ചാം നിലയിൽ നിന്ന് കാൽ വഴുതിവീണ് കരാർ ജീവനക്കാരൻ മരിച്ചു. വാളകം ചോതിയിൽ മനോഹരനാണ് (52) മരിച്ചത്. വാളകം കാവിലമ്മ ക്ഷേത്ര ഭരണ സമിതി പ്രസിഡന്റാണ്. മുംബയ് മലയാളി സമാജം പ്രഥമ പ്രസിഡന്റായിരുന്നു. വെള്ളിയാഴ്ച രാവിലെയായിരുന്നു അപകടം. ഉടൻ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ: ഷൈല മനോഹരൻ മക്കൾ: മിഥുൻ, സ്വാതി.