കൊല്ലം: സി.പി.എം ഉമയനല്ലൂർ സൗത്ത് ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ 50 വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണംചെയ്തു. ഏരിയാ സെക്രട്ടറി എൻ. സന്തോഷ് ഉദ്ഘാടനം ചെയ്തു. ഏരിയാ കമ്മിറ്റി അംഗം എസ്. ഫത്തഹുദ്ദീൻ, ലോക്കൽ കമ്മറ്റി സെക്രട്ടറി ഇമാം ഹുസൈൻ, ബ്രാഞ്ച് സെക്രട്ടറി അഡ്വ. ബി. ദീപു, ഡി.വൈ.എഫ്.ഐ മേഖലാ പ്രസിഡന്റ് എം. അച്ചു, യൂണിറ്റ് സെക്രട്ടറി എൻ. ഷാനു, കർഷക സംഘം വില്ലേജ് കമ്മിറ്റി അംഗങ്ങളായ എൻ. രാജു, അബ്ദുൽ ഖലാം, ഷംനാദ്, സജീവ്, കബീർ, കൃഷ്ണൻ കുട്ടി, ബിനു തുടങ്ങിയവർ പങ്കെടുത്തു.