photo
ക്ഷീര കർഷകർക്കുള്ള സബ്സിഡ് കാലിത്തീറ്റയുടേയും വൈക്കോലിന്റെയും വിതരണം സി.ആർ.മഹേഷ് എം.എൽ.എ നിർവഹിക്കുന്നു.

കരുനാഗപ്പള്ളി: ക്ഷീരകർഷക മേഖല നേരിടുന്ന പ്രതിസന്ധികൾ പരിഹരിക്കാൻ കൂടുതൽ സഹായങ്ങൾ ചെയ്യാൻ സർക്കാർ തയ്യാറാകണമെന്ന് സി.ആർ.മഹേഷ് എം.എൽ.എ പറഞ്ഞു. ക്ഷീര വികസന വകുപ്പ് ക്ഷീര സംഘങ്ങൾ വഴി വിതരണം ചെയ്യുന്ന സബ്സിഡി കാലിത്തീറ്റയുടെയും വൈക്കോലിന്റെയും വിതരണം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കർഷകരുടെ ജീവിതസാഹചര്യങ്ങൾ മെച്ചപ്പെടുത്താൻ കൂടുതൽ സഹായ പദ്ധതികൾ നടപ്പാക്കണം. പുതിയ പദ്ധതിയിലൂടെ മാത്രമേ പുതിയ തലമുറയെ ക്ഷീരമേഖലിലേക്ക് ആകർഷിക്കാൻ കഴിയുള്ളുവെന്നും സി.ആർ.മഹേഷ് പറഞ്ഞു. . തൊടിയൂർ നോർത്ത് ക്ഷീരോൽപാദക സഹകരണ സംഘം പ്രസിഡന്റ് ഷിബു.എസ്.തൊടിയൂർ അദ്ധ്യക്ഷനായി. ഗ്രാമപഞ്ചായത്ത് മെമ്പർ തൊടിയൂർ വിജയൻ, ഭരണസമിതി അംഗങ്ങളായ എ.തങ്ങൾകുഞ്ഞ്, ബി.സത്യദേവൻപിള്ള, രാജു തോമസ്, വത്സല, രമ, റഷീദാബീവി, സംഘം സെക്രട്ടറി ബി.മീനു എന്നിവർ പ്രസംഗിച്ചു.