v

ചാത്തന്നൂർ : ചിറക്കര ഗ്രാമ പഞ്ചായത്തിൽ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി ആരംഭിക്കുന്ന മൊബൈൽ ടെസ്റ്റിംഗ് ലാബിലേക്ക് സ്റ്റാഫ് നഴ്‌സ് (ബി.എസ് സി നഴ്‌സിംഗ്), നഴ്‌സിംഗ് അസിസ്റ്റൻറ് (പ്ലസ് ടു ), ഡാറ്റാ എൻട്രി ഓപ്പറേറ്റർ (ഡി.സി.എ) എന്നിവരെ താത്കാലിക അടിസ്ഥാനത്തിൽ ആവശ്യമുണ്ട്. യോഗ്യതയുള്ളവർ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം 13ന് വൈകിട്ട് 4ന് മുൻപ് ഗ്രാമ പഞ്ചായത്ത് ഓഫീസിൽ അപേക്ഷ സമർപ്പിക്കണം. മുൻപരിചയമുള്ളവർക്ക് മുൻഗണന.