കരുനാഗപ്പള്ളി: പന്മന മനയിൽ ഫുട്ബാൾ അസോസിയേഷന്റെ നേതൃത്വത്തിൽ വിവിധ മേഖലയിലെ പ്രമുഖരെ ആദരിക്കുന്ന ചടങ്ങ് സംഘടിപ്പിച്ചു. ഡെർബിസ് സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച ചടങ്ങ് ഡോ. സുജിത് വിജയൻ പിള്ള എം.എൽ.എ ഉദ്ഘാടനം ചെയ്തു. എം.എഫ്.എ പ്രസിഡന്റ് പന്മന മഞ് ജേഷ് അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന പൊലീസ് മേധാവിയുടെ " ബാഡ്ജ് ഒഫ് ഓർണർ " ബഹുമതി നേടിയ എം.എഫ്.എ മുൻ സെക്രട്ടറിയും അസിസ്റ്റന്റ് കമാൻഡന്റ് ഒഫ് പൊലീസുമായ എ. എസ്. സുമേഷിനെയും പ്രവാസി മലയാളിയും ജീവകാരുണ്യ പ്രവർത്തകനുമായ വിനു വിധ്യാദരൻ, ജീവ കാരുണ്യ പ്രവർത്തകൻ മനാഫ് തുപ്പാശ്ശേരി എന്നിവരെയാണ് ആദരിച്ചത്. ധീഷ് കുമാർ, വരവിള നിസാർ,എ.. ആഷിം, മനോജ് കുമാർ, സജിത്, ഷാജി നീലുവീട്ടിൽ, ഗോപാലകൃഷ്ണൻ, അൻവർ സാദത്ത്, പ്രതീപ് ശങ്കരമംഗലം, നാദിർഷ കരുനാഗപ്പള്ളി, വിനോദ് കുമാർ, അഫ്സൽ, സുഹൈൽ തുണ്ടിൽ നസീർ, അഫ്സൽ ഷാജി,അനിൽ തിരുമംഗലത്ത് തുടങ്ങിയവർ പങ്കെടുത്തു.