അഞ്ചൽ: കസ്റ്റഡിയിലിരിക്കെ മരണ മടഞ്ഞ പ്രമുഖ മനുഷ്യാവകാശ പ്രവർത്തകൻ ഫാ.സ്റ്റാൻ സ്വാമിക്ക് നീതി നിഷേധിക്കപ്പെട്ടതിൽ പ്രതിഷേധിച്ച് മലങ്കര കാത്തലിക് അസോസിയേഷനും മലങ്കര കാത്തലിക് യൂത്ത് മൂവ്മെന്റും സംയുക്തമായി പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. അഞ്ചലിൽ വൈദിക ജില്ലാ സമിതി പരിപാടിക്ക് നേതൃത്വം നൽകി. ജില്ലാ വികാരി ഫാ. ബോവസ് മാത്യു, ഡയറക്ടർ ഫാ. ജോസ് മുണ്ടുവേലിൽ, പ്രസിഡന്റ് രാജൻ ഏഴംകുളം, സെക്രട്ടറി പൊന്നച്ചൻ മീൻകുളം, ഡോ. കെ.വി.തോമസ് കുട്ടി, ഡോ. എബ്രഹാം മാത്യു തുടങ്ങിയവർ നേതൃത്വം നൽകി. കരവാളൂർ, മണലിൽ, മീൻകുളം, മണ്ണൂർ, വയലാ ,പാണയം, പഴയേരൂർ, വിളക്കുപാറ, ആനക്കളം, കുളത്തൂപ്പുഴ, ചോഴിയ ക്കോട്, ഏഴംകുളം തുടങ്ങിയ കേന്ദ്രങ്ങളിൽ പ്രതിഷേധ ജ്വാല നടന്നു.