മങ്ങാട്: അഞ്ഞൂറ് വിദ്യാർത്ഥികളുടെ പഠനസ്വപ്നങ്ങൾക്ക് കൈത്താങ്ങുമായി എസ്.എഫ്.ഐ മങ്ങാട് ലോക്കൽ കമ്മിറ്റി. ഓൻലൈൻ പഠന സൗകര്യമില്ലാത്ത കുട്ടികൾക്ക് മൊബൈൽ ഫോണുകൾ ലഭ്യമാക്കിയതിന് പുറമേ പുസ്തകങ്ങളുമായി പഠന വണ്ടിയും സജ്ജമാക്കി. മങ്ങാട് കമ്പോളത്തിൽ നടന്ന യോഗത്തിൽ മേഖലയിലെ അഞ്ഞൂറ് വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങളും മൊബൈൽ ഫോണുകളും വിതരണം ചെയ്തു. എം. മുകേഷ് എം.എൽ.എ യോഗം ഉദ്ഘാടനം ചെയ്തു. പഠനവണ്ടിയുടെ ഫ്ലാഗ് ഓഫ് സി.പി.എം മങ്ങാട് ലോക്കൽ കമ്മിറ്റി സെക്രട്ടറി സി. ബാബു നിർവഹിച്ചു. എസ്.എഫ്. ഐ കൊല്ലം ജില്ലാ സെക്രട്ടറി പി. അനന്ദു, അതുൽ മങ്ങാട്, മിഥുൻ സഹദ്, അനന്ദു, സി. ബാബു. എമി എബ്രഹാം എന്നിവർ സംസാരിച്ചു.