അഞ്ചൽ: കേരളാ സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് യൂണിയൻ അഞ്ചൽ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 2,35,500 ലക്ഷം രൂപ നൽകി. പനച്ചവിള പബ്ലിക് ലൈബ്രറി ഹാളിൽ നടന്ന ചടങ്ങിൽ പെൻഷണേഴ്സ് യൂണിയൻ ബ്ലോക്ക് പ്രസിഡന്റ് ആർ. ബാലകൃഷ്ണപിള്ള അദ്ധ്യക്ഷത വഹിച്ചു. പി.എസ്. സുപാൽ എം.എൽ.എ. തുക ഏറ്റുവാങ്ങി. പെൻഷണേഴ്സ് യൂണിയന്റെ ഏഴ് യൂണിറ്റുകളിൽ നിന്ന് സമാഹരിച്ചതാണ് തുക. പെൻഷണേഴ്സ് യൂണിയൻ ബ്ലോക്ക് സെക്രട്ടറി എൻ.ഗോപാലകൃഷ്ണപിള്ള രചിച്ച 'കടന്നു വന്ന വഴികളിലൂടെ' എന്ന പുസ്തകത്തിന്റെ പ്രകാശനവും ചടങ്ങിൽ വച്ച് പി.എസ്.സുപാൽ എം.എൽ.എ.നിർവഹിച്ചു. പെൻഷണേഴ്സ് യൂണിയൻ ഭാരവാഹികളായ എൻ.ഗോപാലകൃഷ്ണപിള്ള, പി .എൻ. ഉണ്ണികൃഷ്ണപിള്ള, രാജുകുട്ടി, പി.സദാശിവൻ, എസ്. നിസാർ, എൻ. സഹദേവൻ, ആർ. വാമദേവൻ, എം. ഭാസി, ജെ .മോഹനകുമാർ എന്നിവർ സംസാരിച്ചു.