ശാസ്താംകോട്ട: ചക്കുവള്ളി ഫ്രണ്ട്സ് പ്രവാസി കൂട്ടായ്മ ചാരിറ്റബിൾ സൊസൈറ്റിയുടെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് നിർമ്മിച്ച് നൽകുന്ന സ്നേഹ വീടിന്റെ താക്കോൽ ദാനവും പഠന ആവശ്യത്തിനുള്ള സ്മാർട്ട്ഫോൺ വിതരണവും ചികിത്സാ ധനസഹായ വിതരണവും ഭക്ഷ്യധാന്യക്കിറ്റ് വിതരണവും ഇന്ന് നടക്കും. വൈകിട്ട് 4 ന് പോരുവഴി പാറയിൽ മുക്കിന് സമീപം നടക്കുന്ന ചടങ്ങിൽ കൊല്ലം ഡെപ്യൂട്ടി കളക്ടർ ആർ .സുമീതൻ പിള്ള, കുന്നത്തൂർ തഹസിൽദാർ നിസാമുദ്ദീൻ, മുഹമ്മദ് നെബീൻ എന്നിവർ നിർവഹിക്കും.അബ്ദുൽ സലിം പോരുവഴി അദ്ധ്യക്ഷനാകും.