പുനലൂർ: എസ്.എൻ.ഡി.പി യോഗം 3307-ാം നമ്പർ കലയനാട് ശാഖയിലെ കുടുംബയോഗത്തിന്റെ നേതൃത്വത്തിൽ മുൻ ശാഖാ പ്രസിഡന്റും നിലവിലെ ശാഖ പ്രസിഡന്റ് എ.വി.അനിൽകുമാറിന്റെ പിതാവുമായ പി.അർജ്ജുനന്റെ 27-ാമത് ചരമ വാർഷികത്തിന്റെ ഭാഗമായി അനുസ്മരണ യോഗവും വിദ്യാർത്ഥികൾക്ക് പഠനോപകരണ വിതരണവും സംഘടിപ്പിച്ചു. അർജ്ജുനന്റെ സ്മരണക്കായ് അദ്ദേഹത്തിന്റെ ഭാര്യയും മുൻ വനിതാ സംഘം പ്രസിഡന്റുമായ വസുമതിയാണ് 25 വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ സംഭാവനയായി നൽകിയത്. കലയനാട് ഗുരുദേവ ഹാളിൽ ചേർന്ന ചടങ്ങിൽ കുടുംബ യോഗം കൺവീനർ സുമംഗല സുമരാജ് പഠനോപകരണങ്ങൾ വിതരണം ചെയ്തു. കുടുംബയോഗം ചെയർമാൻ ആർ.ശിവരാജൻ അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ് എ.വി.അനിൽകുമാർ, സെക്രട്ടറി ഉഷാ അശോകൻ, വനിത സംഘം ശാഖ പ്രസിഡന്റ് വിജയകുമാരി ശിവരാജൻ, പ്രാർത്ഥന സമിതി പ്രസിഡന്റ് വത്സല ദിനേശ് തുടങ്ങിയവർ പങ്കെടുത്തു.