കൊട്ടാരക്കര: കെയർ കൊട്ടാരക്കരയുടെ ഭാഗമായി നെടുവത്തൂർ ഗ്രാമപഞ്ചായത്തിലെ ആനയം പ്രദേശത്ത് ഭക്ഷ്യധാന്യക്കിറ്റുകൾ വിതരണം ചെയ്തു. പ്രദേശത്തെ പ്രവാസികളാണ് കിറ്റുകൾ ഏർപ്പെടുത്തിയത്. മന്ത്രി കെ.എൻ.ബാലഗോപാൽ വിതരണോദ്ഘാടനം നിർവഹിച്ചു. സി.പി.എം ഏരിയ കമ്മിറ്റി അംഗം വി.പി.പ്രശാന്ത് അദ്ധ്യക്ഷത വഹിച്ചു. ഏരിയ കമ്മിറ്റി സെക്രട്ടറി പി.തങ്കപ്പൻപിള്ള, ആനയം തുളസി, നെടുവത്തൂർ സുന്ദരേശൻ, എൻ.കൃഷ്ണൻകുട്ടി എന്നിവർ പങ്കെടുത്തു.