ഓച്ചിറ: മദർ തെരേസ പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന സ്വാന്ത്വന സംഗമവും വോളണ്ടിയേഴ്സ് പരിശീലനവും നോർക്ക റൂട്ട്സ് വൈസ് ചെയർമാൻ കെ. വരദരാജൻ ഉദ്ഘാടനം ചെയ്തു. കുണ്ടറ താലൂക്ക് ഹോസ്പിറ്റൽ സ്റ്റാഫ് നഴ്സ് ശാലിനി പരിശീലന ക്ലാസ് നയിച്ചു. മദർ തെരേസ പാലിയേറ്റീവ് പ്രസിഡന്റ് പി. ബി .സത്യദേവൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ മഞ്ഞപ്പുഴ വിശ്വനാഥപിള്ള സ്വാഗതം പറഞ്ഞു. ചടങ്ങിൽ ഡോ. നാരായണക്കുറുപ്പ്, ഡോ. ആർ. സുരേഷ്, ഡോ. രാജ്. എസ്. ചന്ദ്രൻ, ഡോ. മിനിമോൾ, ഡോ. ഷമീർ, ഡോ. ധന്യ, ദേവസ്വം ബോർഡ് മുൻ ഡെപ്യൂട്ടി കമ്മിഷണർ ഹർഷൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബി. ശ്രീദേവി, സുചേത, ശ്രീധരൻപിള്ള, വിജയ കമൽ, ഹസീന മുനീർ, കെ. ജി ശിവപ്രസാദ്, കെ. സുഭാഷ്, ലളിതാ ശിവരാമൻ, അനിൽ പുന്തല, ബാബു കൊപ്പാറ തുടങ്ങിയവർ സംസാരിച്ചു.