പരവൂർ : സി.പി.എം പരവൂർ നോർത്ത് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്ത്രീപക്ഷ കേരളം കാമ്പയിന്റെ സമാപനം ദയാബ്ജി കവലയിൽ നടത്തി. മുൻമന്ത്രി ജെ. മേഴ്സിക്കുട്ടിഅമ്മ ഉദ്ഘാടനം ചെയ്തു. പരവൂർ നഗരസഭാ മുൻ വൈസ് ചെയർപേഴ്സൺ ആർ. ഷീബ അദ്ധ്യക്ഷത വഹിച്ചു. സുനിൽകുമാർ, നഗരസഭാ കൗൺസിലർമാരായ ബി. അശോക് കുമാർ, ടി.സി. രാജു, മഹാദ്, സുവർണൻ പരവൂർ, ജെസിൻകുമാർ എന്നിവർ സംസാരിച്ചു.