aiyf
പെട്രോൾ, ഡീസൽ വില വർദ്ധനവിൽ പ്രതിഷേധിച്ച് എ.ഐ.വൈ.എഫിൻെറ നേതൃത്വത്തിൽ കരവാളൂരിൽ സംഘടിപ്പിച്ച സമരം സംസ്ഥാന കമ്മിറ്റി അംഗം വി.എസ്.പ്രവീൺകുമാർ ഉദ്ഘാടനം ചെയ്യുന്നു.

പുനലൂർ: പെട്രോൾ,ഡിസൽ വില വർദ്ധനയിൽ പ്രതിഷേധിച്ച് എ.ഐ.വൈ.എഫ് പുനലൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ധർണ സംഘടിപ്പിച്ചു. കരവാളൂർ ഈസ്റ്റ്, ഇടമൺ,തെന്മല,ഉറുകുന്ന്, പുനലൂർ ഈസ്റ്റ്, ആര്യങ്കാവ്,കഴുതുരുട്ടി, തുടങ്ങിയ പ്രധാന കേന്ദ്രങ്ങളിലായിരുന്നു സമരം. കരവാളൂർ ഈസ്റ്റ് മേഖലയിൽ നടന്ന പരിപാടി സംസ്ഥാന കമ്മിറ്റിയംഗം വി.എസ്.പ്രവീൺ കുമാറും ഇടമണിൽ മണ്ഡലം സെക്രട്ടറി ഐ.മൺസൂറും തെന്മലയിൽ മണ്ഡലം പ്രസിഡന്റ് ശ്യാംരാജും പുനലൂരിൽ അനൂപ് ഉമ്മനും ആര്യാങ്കാവിൽ ശരത്ത് കുമാറും കഴുതുരുട്ടിയിൽ രാഹുൽ രാധാകൃഷ്ണനും ഉദ്ഘാടനം ചെയ്തു. തെന്മല ഗ്രാമ പഞ്ചായത്തംഗം സിബിൽ ബാബു, നഗരസഭ കൗൺസിലർ അഖില സുധാകരൻ, രാജ് ലാൽ,സുജിത്ത്,ദീനു,സുമേഷ് തുടങ്ങിയവർ നേതൃത്വം നൽകി.