c

കൊല്ലം: അറുപതു വയസ് കഴിഞ്ഞവർക്കും യാത്ര ചെയ്യാൻ കഴിയാത്തവർക്കും വീടുകളിലെത്തി വാക്‌സിനേഷൻ നൽകുന്നതിനുള്ള സംവിധാനം ഒരുക്കണമെന്ന് സി.പി.ഐ ഉപ്പൂട് ബ്രാഞ്ച് കമ്മിറ്റി ആവശ്യപ്പെട്ടു. കേരള സ്റ്റേറ്റ് ട്രാൻസ്‌പോർട് എംപ്ലോയീസ് യൂണിയൻ (എ.ഐ.ടി.യു.സി ) ജില്ലാ ജോയിന്റ് സെക്രട്ടറി കല്ലട പി. സോമൻ ബ്രാഞ്ച് യോഗം ഉദ്ഘാടനം ചെയ്തു. സി.പി.ഐ ഉപ്പൂട് ബ്രാഞ്ച് സെക്രട്ടറി കലേഷ്, അംഗങ്ങളായ സതീശൻ ഉപ്പൂട്, സന്തോഷ്‌ എന്നിവർ പങ്കെടുത്തു.