കുരീപ്പള്ളി: മാർത്തോമ്മാ സഭ മുംബയ് കല്യാൺ ഈസ്റ്റ് ഇടവക വികാരി മുഖത്തല എട്ടുവീട്ടിൽ കൂനംകുഴി കുടുംബാംഗം വടക്കേവിള ഗ്രേസ് ഭവനിൽ വൈ. മാത്യുവിന്റെയും പി.സി. റാഹേൽ കുട്ടിയുടെയും മകൻ അനൂപ് മാത്യു (38) നിര്യാതനായി. സംസ്കാരം നാളെ വൈകിട്ട് 3ന് ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്തയുടെ മുഖ്യ കാർമ്മികത്വത്തിൽ മുഖത്തല മാർത്തോമ്മാ പള്ളി സെമിത്തേരിയിൽ. ഭാര്യ: കൊല്ലക ഒറവക്കര വീട്ടിൽ ബ്ലസി ഡാനിയൽ. മക്കൾ: എമി അനൂപ്, എമിൽ അനൂപ് മാത്യു.