photo

കൊല്ലം: വാളയാർ മുതൽ വണ്ടിപ്പെരിയാർ വരെയുള്ള സംഭവങ്ങളിൽ കേരളത്തിലെ സാംസ്കാരിക നായകർ വേണ്ടരീതിയിൽ പ്രതികരിക്കുന്നില്ലെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി. ശശികല പറഞ്ഞു. ഹിന്ദു ഐക്യവേദി കൊല്ലം കോർപ്പറേഷൻ സമിതി സംഘടിപ്പിച്ച "വാളയാർ മുതൽ വണ്ടിപ്പെരിയാർവരെ, സാംസ്കാരിക നായകരുടെ മൗനം പ്രബുദ്ധ കേരളത്തിന് ഭൂഷണമോ" എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അവർ. വാളയാർ പെൺകുട്ടിക്ക് നീതി ലഭിച്ചിരുന്നെങ്കിൾ രണ്ടാമതൊരു ജീവൻ നഷ്ടപ്പെടുമായിരുന്നില്ലെന്ന് അവർ വ്യക്തമാക്കി. കോർപ്പറേഷൻ വർക്കിംഗ് പ്രസിഡന്റ് പ്രകാശ് പുത്തൻനട അദ്ധ്യക്ഷനായി.

മേഖലാ വൈസ് പ്രസിഡന്റ് ജലജ, മേഖലാ സെക്രട്ടറി അഞ്ജലി തുടങ്ങിയവർ സംസാരിച്ചു. സംസ്ഥാന സെക്രട്ടറി പുത്തൂർ തുളസി, ജില്ലാ വൈസ് പ്രസിഡന്റുമാരായ അശോകൻ വാളത്തുംഗൽ, ഡോ. സുഭാഷ് കറ്റിശേരി തുടങ്ങിയവർ പങ്കെടുത്തു. ജനറൽ സെക്രട്ടറി ജയൻ പട്ടത്താനം സ്വാഗതം പറഞ്ഞു.