fund

കൊല്ലം: പട്ടികജാതി - വർഗ വിഭാഗങ്ങൾക്കായി അനുവദിച്ച കേന്ദ്ര ഫണ്ട് അട്ടിമറിച്ചത് കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്ന് ഭാരതീയ ദളിത്‌ കോൺഗ്രസ്‌ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
2016 മുതൽ കേന്ദ്ര ഫണ്ട് സി.പി.എം നേതാക്കളും ഇടത് സർവീസ് സംഘടനാ പ്രവർത്തകരും എസ്.സി പ്രമോട്ടർമാരും ചേർന്ന് സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയെന്ന് യോഗം ആരോപിച്ചു. നിലവിലെ പ്രമോട്ടർമാരെ പിരിച്ചുവിട്ട് നിഷ്പക്ഷരായവരെ നിയമിക്കണമെന്ന് ജില്ലാ പ്രസിഡന്റ് പട്ടത്താനം സുരേഷ്, ജില്ലാ സെക്രട്ടറിമാരായ അഞ്ചൽ സുരേഷ്, കെ.എസ്‌. കിഷോർ തുടങ്ങിയവർ ആവശ്യപ്പെട്ടു.