കൊല്ലം: യൂത്ത് കെയർ പദ്ധതിയുടെ ഭാഗമായി വൈദ്യുതിയില്ലാതിരുന്ന വീട് തൃക്കരുവ യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വൈദ്യുതീകരിച്ചു നൽകി. വീടിന്റെ സ്വിച്ച് ഓൺ കർമ്മം യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ഫൈസൽ കുളപ്പാടം നിർവഹിച്ചു. യൂത്ത് കോൺഗ്രസ് തൃക്കരുവ മണ്ഡലം പ്രസിഡന്റ് കബീർ ഞായ്റക്കൽ അദ്ധ്യക്ഷത വഹിച്ചു. തൃക്കരുവ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ചെറുകര രാധാകൃഷ്ണൻ, തൃക്കരുവ പഞ്ചായത്ത് പ്രസിഡന്റ് സരസ്വതി രാമചന്ദ്രൻ, പഞ്ചായത്ത് മെമ്പർമാരായ ബീന രാമചന്ദ്രൻ, സലീന ഷാഹുൽ, ദിവ്യ ഷിബു, അനിൽകുമാർ, ലാൽ കരുവാ, ടി.എസ്. അനി, നിസാർ, സുധീർ, അജയകുമാർ, അഫ്സൽ, ഷാനുദ്ദീൻ, അനീപ്, രഞ്ജു, പ്രിനു, ജോഷി, മണികണ്ഠൻ, ജാക്സൺ, അനി തുടങ്ങിയവർ പങ്കെടുത്തു.