ഓച്ചിറ: സ്ത്രീ, ബാല പീഡനത്തിനെതിരെ ജാമ്യമില്ലാ വകുപ്പനുസരിച്ച് കേസ് എടുക്കണമെന്നാവശ്യപ്പെട്ട് മനുഷ്യാവകാശ സാമൂഹിക നീതി ഫാറം കരുനാഗപ്പള്ളി താലൂക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ വിവിധ ഭാഗങ്ങളിൽ 'കണ്ണീർ ജ്വാല' പ്രതിഷേധ ധർണ സംഘടിപ്പിച്ചു. ഓച്ചിറയിൽ നടന്ന പ്രതിഷേധ യോഗം താലൂക്ക് പ്രസിഡന്റ് മെഹർഖാൻ ചേന്നല്ലൂർ ഉദ്ഘാടനം ചെയ്തു. ഓച്ചിറ ഗ്രാമപഞ്ചായത്തംഗം ഗീതാ രാജുവിന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ ഫാറം താലൂക്ക് സെക്രട്ടറി രാജീവ് കണ്ടല്ലൂർ സ്വാഗതം പറഞ്ഞു. സംസ്ഥാന സെക്രട്ടറി തഴവ സത്യൻ, ട്രഷറർ ഹരികുമാർ, മുനമ്പത്ത് ഷിഹാബ്, അബ്ദുൾ റഹ്മാൻ, സൗമ്യ തുടങ്ങിയവർ സംസാരിച്ചു.