പുനലൂർ: ശബരിമല അയ്യപ്പ സേവാ സമാജം സംസ്ഥാന തലത്തിൽ നടക്കുന്ന രാമായണ മാസാചരണ മത്സരങ്ങളുടെ ജില്ലാ തലത്തിലുളള മുന്നൊരുക്കങ്ങൾ പൂർത്തിയായി. 23 മുതലാണ് മത്സരം ആരംഭിക്കുക. 6മുതൽ 11വരെ പ്രായമുള്ള കുട്ടികൾക്ക് ലവ-കുശ , 12മുതൽ 16വരെ പ്രായമുള്ളവർക്ക് അയോദ്ധ്യ,17മുതൽ 40വയസ് വരെയുളളവർക്ക് സീതാ-രാമ എന്നീ മൂന്ന് വിഭാഗങ്ങളായാണ് മത്സരം സംഘടിപ്പിച്ചിരിക്കുന്നത്. ചിത്ര രചന,കവിത രചന, കവിത ചൊല്ലൽ, രാമായണ പാരായണം,ലളിത ഗാനം ,പ്രസംഗം എന്നി മത്സരങ്ങൾ ഓൺ ലൈനിലൂടെയാണ് നടക്കുക. മത്സരങ്ങളിൽ പങ്കെടുക്കാൻ താത്പ്പര്യമുള്ളവർ നിശ്ചിത മാതൃകയിൽ 15ന് മുമ്പ് ഫോം പൂരിപ്പിച്ചു 9895870371,9895195874.9847208240,9745007928 എന്നീ വാട്സ് ആപ്പ് നമ്പർ വഴി ബന്ധപ്പെടണമെന്ന് ജില്ലാ ജനറൽ കൺവീനർ മണികണ്ഠൻ അറിയിച്ചു.