ചാത്തന്നൂർ : പൂതക്കുളം നെല്ലേറ്റിൽ അനാഥനായി കഴിഞ്ഞിരുന്ന ബുദ്ധിമാന്ദ്യം സംഭവിച്ച വയോധികനെ സോഷ്യൽ ജസ്റ്റിസ് ഡിപ്പാർട്ട്മെന്റ് ജന്റർ പാർക്ക് സി.ഇ.ഒ ഡോ. എ.എസ്. മുഹമ്മദ് സുനീഷിന്റെ നിർദേശാനുസരണം വേളമാനൂർ ഗാന്ധിഭവൻ സ്നേഹാശ്രമം ഏറ്റെടുത്തു. പൂതക്കുളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അമ്മിണി അമ്മ, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി വി.ജി. ഷീജ, നെല്ലേറ്റിൽ ഗ്രാമ പഞ്ചായത്ത് അംഗം അൻസാരി ഫാസിൽ എന്നിവരാണ് വിജയൻ പിള്ളയെ (62) സ്നേഹാശ്രമത്തിലെത്തിച്ചത്. സ്നേഹാശ്രമം ചെയർമാൻ ബി. പ്രേമാനന്ദ്, സെക്രട്ടറി പത്മാലയം ആർ. രാധാകൃഷ്ണൻ, വൈസ് ചെയർമാൻ തിരുവോണം രാമചന്ദ്രൻ പിള്ള, വർക്കിംഗ് ചെയർമാൻ പി.എം. രാധാകൃഷ്ണൻ, മാനേജർ ബി. സുനിൽകുമാർ, ട്രഷറർ കെ.എം. രാജേന്ദ്രകുമാർ, സ്നേഹാശ്രമത്തിലെ അന്തേവാസികൾ തുടങ്ങിയവർ ചേർന്ന് പൊന്നാട ചാർത്തി വിജയൻ പിള്ളയെ വരവേറ്റു.