c
എ.ഐ.വൈ.എഫ് മുഖത്തല, പങ്കോണം യൂണിറ്റിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് പഠനോപകരണം വിതരണം ചെയ്യുന്ന പരിപാടി സംസ്ഥാന പ്രസിഡന്റ് അഡ്വ. ആർ. സജിലാൽ ഉദ്ഘാടനം ചെയ്യുന്നു

മുഖത്തല: എ.ഐ.വൈ.എഫ് മുഖത്തല, പങ്കോണം യൂണിറ്റിന്റെ നേതൃത്വത്തിൽ ആക്രി ചലഞ്ചിലൂടെ സമാഹരിച്ച തുക ഉപയോഗിച്ച് വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. എ.ഐ.വൈ.എഫ് സംസ്ഥാന പ്രസിഡന്റ് അഡ്വ. ആർ. സജിലാൽ ഉദ്ഘാടനം ചെയ്തു. കൊവിഡ് പോരാളികളെ സി.പി.ഐ മണ്ഡലം സെക്രട്ടറി സി.പി. പ്രദീപ് ആദരിച്ചു. ശ്രീഹരി അദ്ധ്യക്ഷത വഹിച്ചു. എം. സജീവ്, അഡ്വ. മനോജ് കുമാർ, രാധാകൃഷ്ണപിള്ള, ശ്രീജിത്ത് സുദർശനൻ, സുധീഷ്, അനീഷ്, സുദർശനൻ പിള്ള എന്നിവർ സംസാരിച്ചു.