photo

കൊല്ലം: കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസ മേഖലയെ അന്താരാഷ്ട്ര നിലവാരത്തിലേയ്ക്ക് ഉയർത്താൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ പറഞ്ഞു. എ.കെ.പി.സി.ടി.എ ജില്ലാസമ്മേളനം ഓൺലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന ജന. സെക്രട്ടറി ഡോ. സി. പത്മനാഭൻ മുഖ്യപ്രഭാഷണം നടത്തി. 10ന് നടന്ന പ്രതിനിധി സമ്മേളനം എ.കെ.പി.സി.ടി.എ സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. എം. ശ്രീകുമാർ ഉദ്ഘാടനം ചെയ്തു.

ഇന്നലെ നടന്ന പൊതുസമ്മേളനത്തിൽ ഡോ. എം. ശ്രീകുമാർ, ഡോ. വി. നിഷ, ഡോ. എം. സിറാജുദ്ദീൻ, ഡോ. ടി.ആർ. മനോജ്, ഡോ.കെ. ശ്രീവൽസൻ, ഓമനക്കുട്ടൻ, ഡോ. എസ്. മനോജ് എന്നിവർ സംസാരിച്ചു.
ഭാരവാഹികളായി ഡോ. എസ്. മനോജ് (പ്രസിഡന്റ്, ഫാത്തിമ മാതാ നാഷണൽ കോളേജ്, കൊല്ലം), ഡോ. വി. ജയശ്രീ (വൈസ് പ്രസിഡന്റ്, ഡി.ബി കോളേജ്, ശാസ്താംകോട്ട), ഡോ. വി. നിഷ (സെക്രട്ടറി, എസ്.എൻ വിമൻസ് കോളേജ്, കൊല്ലം), റോയ് ജോൺ (ജോ.സെക്രട്ടറി, സെന്റ് സ്റ്റീഫൻസ് കോളേജ്, പത്തനാപുരം), ഡോ. കിഷോർ റാം (ട്രഷറർ, എം.എം എൻ.എസ്.എസ് കോളേജ്, കൊട്ടിയം), കമ്മിറ്റി അംഗങ്ങളായി ഫിറോസ് ഖാൻ (ടി.കെ.എം ആർട്ട്‌സ് ആൻഡ് സയൻസ് കോളേജ്, കരിക്കോട്), ഡോ. കെ.ജി. സന്തോഷ് കുമാർ (ടി.കെ.എം എൻജി. കോളേജ്, കരിക്കോട്), ഡോ. എ. ജെ മനോജ് (എസ്.എൻ കോളേജ്, കൊല്ലം) എന്നിവരെ തിരഞ്ഞെടുത്തു.