n
എസ്.എൻ.ഡി.പി യോഗം 4544-ാം നമ്പർ‌ വില്ലിമംഗലം ശാഖയിൽ ഗുരു കാരുണ്യം പദ്ധതിപ്രകാരം 50 കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്യുന്നതിന്റെ ഉദ്ഘാടനം കുണ്ടറ യൂണിയൻ സെക്രട്ടറി അഡ്വ. അനിൽകുമാർ നിർവഹിക്കുന്നു

മൺറോത്തുരുത്ത്: എസ്.എൻ.ഡി.പി യോഗം കുണ്ടറ യൂണിയനിലെ 4544-ാം നമ്പർ‌ വില്ലിമംഗലം ശാഖയിൽ ഗുരു കാരുണ്യം പദ്ധതിപ്രകാരം 50 കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. യൂണിയൻ സെക്രട്ടറി അഡ്വ. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് യശോധരൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ വൈസ് പ്രസിഡന്റ് എസ്. ഭാസി, യൂണിയൻ പഞ്ചായത്ത് കമ്മിറ്റി അംഗം ( മേഖലാ കൺവീനർ) വി. സജീവ്, മംഗളോദയം ശാഖാ പ്രസിഡന്റ് അംബുജാക്ഷ പണിക്കർ എന്നിവർ പങ്കെടുത്തു. ശാഖാ വൈസ് പ്രസിഡന്റ് സുദർശൻ, യൂണിയൻ പ്രതിനിധി അജീഷ്, വനിതാ സംഘം പ്രസിഡന്റ് അനുപമ തുടങ്ങിയവർ പങ്കെടുത്തു. ശാഖാ സെക്രട്ടറി അലങ്ങാട്ട് സഹജൻ സ്വാഗതം പറഞ്ഞു.