ചവറ: തേവലക്കര ആശുപത്രി ജംഗ്ഷനിൽ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന് സമീപം പഴയ കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന തേവലക്കര വില്ലേജ് ഓഫീസ് പുനർമിക്കുന്നതിന്റെ ഭാഗമായി താത്ക്കാലികമായി മാറ്റി സ്ഥാപിച്ചു. ഇന്ന് മുതൽ മുള്ളിക്കാല സിംഫണി ആർട്സ് ആൻഡ് സ്പോർട്ട്സ് ക്ലബിന്റെ കെട്ടിടത്തിലായിരിക്കും വില്ലേജ് ഓഫീസ് പ്രവർത്തിക്കുകയെന്ന് വില്ലേജ് ഓഫീസർ അറിയിച്ചു.