തൊടിയൂർ: അകാലത്തിൽ പൊലിഞ്ഞ ശാസ്ത്ര പ്രതിഭ തൊടിയൂർ പുലിയൂർ വഞ്ചിപൂവണ്ണാൽ വീട്ടിൽ അസ്ഹർ ഇബ്നുവിന്റെ സ്മരണാർത്ഥം എസ് .എഫ് .ഐ തൊടിയൂർ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു .എം.എസ്.അരുൺകുമാർ എം .എൽ. എ ഉദ്ഘാടനം ചെയ്തു. പഠന വണ്ടി എസ്. എഫ് .ഐ സംസ്ഥാന കമ്മിറ്റി അംഗം സന്ദീപ് ലാൽ ഫ്ലാഗ് ഒഫ് ചെയ്തു.
ആർ. രഞ്ജിത്ത്, ടി.രാജീവ്, വസന്തരമേഷ്, എസ്.മോഹനൻ, നദീർ അഹമ്മദ്, എസ്.സുനിൽകുമാർ, സുരേഷ് കുമാർ, ടി.എസ്. അജയൻ തുടങ്ങിയവർ പങ്കെടുത്തു.