reshma-r-phd-thodiyoor
ബയോളജിക്കൽ സയൻസിൽ പിഎച്ച്ഡി നേടിയ ആർ.രേഷ്മയെ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ബിന്ദു രാമചന്ദ്രൻ അനുമോദിക്കുന്നു

തൊടിയൂർ: തിരുവനന്തപുരം പാപ്പനംകോട് സി.എസ്. ഐ .ആർ .എൻ .ഐ .ഐ. എസ് .ടിയിൽ നിന്ന് ബയോളജിക്കൽ സയൻസിൽ പിഎച്ച്.ഡി നേടിയ തൊടിയൂർ പുലിയൂർ വഞ്ചി തെക്ക് കോട്ടൂർ തെക്കതിൽ രേഷ്മയെ സി .പി .എം പുലിയൂർ വഞ്ചി തെക്ക് എ. കെ. ജി ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുമോദിച്ചു.എം.എസ്.അരുൺകുമാർ എം .എൽ. എ അനുമോദന യോഗം ഉദ്ഘാടനം ചെയ്തു. തൊടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു രാമചന്ദ്രൻ രേഷ്മയെ അനുമോദിച്ചു.
ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷരായ അനിൽ എസ്.കല്ലേലിഭാഗം, വസന്തരമേഷ്, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ ടി.രാജീവ്, എസ്.സുനിൽകുമാർ തുടങ്ങിയവർ പങ്കെടുത്തു.