railway-line-1

കൊട്ടാരക്കര : കൊല്ലം-പുനലൂർ റെയിൽവെ പാതയിൽ നെടുവത്തൂരിൽ പാളത്തിനടിയിലെ മെറ്റൽ നീക്കി ഉരുളൻ കല്ലുകൾ വച്ചനിലയിൽ കണ്ടെത്തി. ട്രെയിൻ അട്ടിമറിക്കാനുള്ള ശ്രമമാണെന്ന ധാരണയിൽ പൊലീസ് വ്യാപക തെരച്ചിൽ നടത്തി. അന്വേഷണത്തിനൊടുവിൽ മാനസികവൈകല്യമുള്ള ഒരാളുടെ വേലയാണെന്ന കണ്ടെത്തി. ആളിനെ പിടികൂടിയില്ലെങ്കിലും പരിസരവാസികളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ആളിനെ തിരിച്ചറിയുകയായിരുന്നു. ട്രെയിൻ കടന്നു പോയാലും അപകടമുണ്ടാകാൻ സാദ്ധ്യതയില്ലായിരുന്നുവെന്നും പൊലീസ് വിലയിരുത്തി. ഞായറാഴ്ച രാവിലെ ട്രാക്ക്മാൻ നടത്തിയ പതിവു പരിശോധനയിലാണ് ട്രാക്കിനടയിൽ ചെറിയ മൂന്നു ഉരുളൻ കല്ലുകൾ സ്ഥാപിച്ച നിലയിൽ കണ്ടെത്തിയത്. റെയിൽവെ പൊലീസും സ്ഥലത്തെത്തിയിരുന്നു. കൊട്ടാരക്കര ഡിവൈ.എസ്.പി ഉൾപ്പടെയുള്ളവർ സ്ഥലത്തെത്തി. ദുരൂഹതയില്ലെന്നാണു പ്രാഥമിക നിഗമനമെങ്കിലും എല്ലാ വശങ്ങളും പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു.