കൊല്ലം: നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻ.സി.പി) ജില്ലാ പ്രസിഡന്റായി കെ. ധർമ്മരാജനെ (പുനലൂർ) തിരഞ്ഞെടുത്തു. എൻ.സി.പി സംസ്ഥാന ജനറൽ സെക്രട്ടറി, ജില്ലാ പ്രസിഡന്റ്, പുനലൂർ ബ്ലോക്ക് പ്രസിഡന്റ്, തിരുവനന്തപുരം എയർപോർട്ട് ഉപദേശക സമിതി അംഗം, കോക്കനട്ട് ഡെവലപ്പ്മെന്റ് ബോർഡ് മെമ്പർ, ഔഷധി ഡയറക്ടർ ബോർഡ് അംഗം, പുനലൂർ നഗരസഭാ മുൻ വൈസ് ചെയർമാൻ, പുനലൂർ സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് അംഗം, ഹോട്ടൽ അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എന്നീ സ്ഥാനങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.