ഓടനാവട്ടം: വിദ്യാർത്ഥികളുടെ ഓൺലൈൻ പഠനത്തിനായി കുടവട്ടൂർ എൽ .പി .എസിൽ ഡിജിറ്റൽ ലൈബ്രറി ആരംഭിച്ചു. ലൈബ്രറിയുടെ ഉദ്‌ഘാടനം വെളിയം പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ കെ. രമണി നിർവഹിച്ചു. തുടർന്ന് നിർദ്ധന വിദ്യാർത്ഥികൾക്ക് മൊബൈൽ ഫോണുകളും വിതരണം ചെയ്തു. സ്കൂൾ മാനേജർ സന്തോഷ്‌ കുമാർ, ഹെഡ്മിസ്ട്രസ് കെ. എൽ. ശ്രീരേഖ, അദ്ധ്യാപകരായ അനിഷ, ടി .ജെ. ഹരികുമാർ, എസ്. അനില എന്നിവർ സംസാരിച്ചു.