കൊല്ലം: സൗജന്യ കായിക പരിശീലനകേന്ദ്രമായ അഞ്ചാലുംമൂട് ബി.ആർ സ്പോർട്സ് സ്‌കൂളിന്റെ നേതൃത്വത്തിൽ കിടപ്പ് രോഗികൾക്കും സാമ്പത്തിക പിന്നാക്കാവസ്ഥയിലുള്ള കുട്ടികൾക്കും ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്തു. മന്ത്രി ജെ. ചിഞ്ചുറാണി വിതരണോദ്‌ഘാടനം നിർവഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ എ.കെ. ബാലൻ, അബ്‌ദുൽ ഖാദി, ബിബിൻ, സാജൻ, ഗോകുൽ തുടങ്ങിയവർ പങ്കെടുത്തു.